Sunday, 28 February 2010

ഉല്‍ക്ക

ചിരിച്ചു മുങ്ങുന്ന കപ്പല്‍

കടല്‍




































Thursday, 25 February 2010

Sunday, 21 February 2010

Thursday, 18 February 2010

Wednesday, 17 February 2010

കരയുന്ന അനിയത്തിക്ക്















എന്റെ വാത്സല്യം
നിന്റെ നെറുക തുവർത്തിയ
ഒരു പരുക്കൻ വിരൽസ്പർശം
ചൂടാതെ പോയത്
ഒരു പൂക്കാലം മുഴുവൻ

എന്റെ വാത്സല്യം
നിന്റെ കൈമുറിവിൽ നീറിയ
ടിഞ്ചർ അയഡിൻ
മറന്നുപോയത്
ഒരു കാട്ടരുവിയോളം
കുപ്പിവളകൾ

എന്റെ വാത്സല്യം
നിന്റെ പാവാടക്കീറു തുന്നിയ
സൂചിയുടെ കൂർപ്പ്
കാണിക്കാൻ വിട്ടത്
ഒരാകാശം നിറയെ നിറങ്ങൾ

ഇപ്പോൾ
ഒരു കർക്കിടകത്തോളം കരച്ചിലായി
നീ നിന്നു പെയ്യുമ്പോൾ
കുടയന്വേഷിച്ച്
പരിഭ്രമിക്കുന്നതും
എന്റെ വിഡ്ഢിയായ വാത്സല്യം..!


എല്‍.ഐ.സി











































Tuesday, 16 February 2010

Monday, 15 February 2010

പ്രണയം 5.30 am

അടുക്കളയിലെ കലഹം

നഖത്തിലുള്ളത്