Tuesday 20 September, 2011

യയാതി 44 വയസ്സ്



പ്ലേസ്റ്റേഷനിലെല്ലാ കളിയും
ജയിച്ചുനിൽക്കുന്ന മകനേ..

ഇതെന്റെ സമ്മാനം
യയാതി –വീയെസ് ഖാണ്ഡേക്കർ
വിവർത്തനം മാധവൻപിള്ള
ഏയെസ്സിൻ വരകൾക്കൊപ്പം
വളർന്നൊരെൻ നാലഞ്ചുനരയുടെ
വാർദ്ധക്യവുമുണ്ടു കൂട്ടത്തിൽ
കുഴപ്പമില്ലല്ലോ..

അപേക്ഷയൊന്നുമാത്രം..
എടുക്കുക നീയൊന്നെൻ
നരയ്ക്കുന്ന കിനാക്കളെ
പകരം തരികനീയിന്നു വെന്ന
ലോകത്തിൻ കളിപ്പാൻകളം

ഇടറുന്നു കാലം വീണ്ടും
തഴമ്പിച്ച വാക്കിങ്ങ് സ്റ്റിക്കിൽ
തീർക്കട്ടെ യുദ്ധങ്ങൾ ഞാൻ നിൻ
ബാല്യത്തിൻ രസികൻ സ്റ്റിക്കിൽ*
കളിക്കട്ടെ വീണ്ടുമൊന്നെൻ
ക്ഷോഭിച്ചു തീരാത്ത യൗവ്വനം


*Joystick 

10 comments:

  1. കാലത്തെ കാലാതീതമാക്കി. കാരണവരുടെ അഹമ്മതി കൂടുന്നു അല്ലേ കവിയേ :):)

    ReplyDelete
  2. ക്ഷോഭമുണ്ടോ...? എങ്കില്‍ യൌവ്വനവുമുണ്ട്.

    ReplyDelete
  3. എല്ലാ വിപ്ലവപെൻഷണേഴ്സിനും ഡെഡിക്കെറ്റു ചെയ്യേണ്ട കവിത. ഇനിയുമൊരു അങ്കത്തിന് സൈബർ-ജോയ്സ്റ്റിക്ക് ബാല്യമുണ്ടല്ലോ. (വേറെ എന്നാ ചെയ്യാനാ?). കവിത സുഖിച്ചെന്റെ നിരഞ്ജനാ!

    ReplyDelete
  4. നന്ദി മനോരാജ്..:)
    ഉമ: ക്ഷോഭിച്ചു ക്ഷോഭിച്ചു എന്നെ ഞാനൊരു ദേവകുമാരനാക്കും.. എന്നൊന്നു പാടിനോക്കി.. സുഖിച്ചു..:)
    ശ്രീനാഥൻമാഷുടെ വിപ്ലവപെൻഷനിൽ സൈബർ അലവൻസ് ഉൾപ്പെടുത്താൻ പഴയ ഘടകത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്..:)

    ReplyDelete
  5. കലക്കി നിരഞ്ജന്‍...!!
    'കളിപ്പാന്‍ കളത്തില്‍' നമ്മുക്ക് ഇറങ്ങണം.
    കളിക്കണം , സകല കളികളും ഒരിക്കല്‍ കൂടി.
    പയട്ടണം പഴയ യുദ്ധങ്ങള്‍ , വീണ്ടും വീണ്ടും, തിരിച്ചുപിടിക്കണം
    ലെനിന്ഗ്രാടും, പാടിക്കുന്നും, മുനകന്‍ മലയും ,
    പിന്നെ ഗാട്ടിമലയിലെ കരിമ്പ്‌ തോട്ടങ്ങളും , ബൊളിവിയന്‍ മഴക്കാടുകളും..
    സ്വപ്നങ്ങളുടെ ബാറ്റെരി പവര്‍ നരച്ചു തീരും വരെ.........

    ReplyDelete
  6. കലക്കന്‍ നാളികേരം!!!!

    ReplyDelete
  7. അപേക്ഷയൊന്നുമാത്രം..
    എടുക്കുക നീയൊന്നെൻ
    നരയ്ക്കുന്ന കിനാക്കളെ
    പകരം തരികനീയിന്നു വെന്ന
    ലോകത്തിൻ കളിപ്പാൻകളം

    നിരന്‍ജന്‍, അതി ഗംഭീരം. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള ആശയെ കൃത്യമായി അടയാളപ്പെടുത്തി. നന്ദി.

    ReplyDelete
  8. അച്ഛാ ഗിവ് മി ആന്‍ ഇംഗ്ലീഷ് കോപ്പി
    ദിസ്‌ ഈസ്‌ എ പൊതിയാ തേങ്ങ

    ReplyDelete
  9. 44 + ലെ വികാരങ്ങള്‍ കൃത്യമായി കോറിയിട്ട കവിത!

    അഭിനന്ദനങ്ങള്‍, നിരഞ്ജ്ജന്‍!

    ....അറിഞ്ഞോ, അറിയാതെയോ എന്തോ, വല്ലാത്ത ആത്മവിശ്വാസമാണ് ഈ പ്ലേ സ്റ്റേഷന്‍ ജേതാക്കള്‍ക്ക്..... നാളെ എന്താകുമോ, എന്തോ?

    ReplyDelete
  10. Niranjan, I do not know what brought me to this page of yours, today..! pleasant surprise anyway! ജനി മൃതികളിലെപ്പൊഴത്തെയോ ബന്ധുത്വമോ, നിരന്ജ്ഞ്ജനെ പോലെ യയാതിയെ എന്നും മനസ്സില്‍ സൂക്ഷിച്ചത് കൊണ്ടോ ...?!

    അനന്തരം.... യവ്വനം തിരിച്ചു നല്‍കി പുരൂരുവസിനെ രാജവാക്കി,അദ്ദേഹം ...
    പെട്ടെന്ന്, ആയിരം വര്‍ഷങ്ങള്‍ ജീവിച്ചു ജീവിച്ചു തീര്‍ത്തത് പോലെ !!

    മംഗളംഗളോടെ,

    റോയ്

    ReplyDelete