Friday, 23 September, 2011

ചരിത്രത്തിന്റെ അടിപ്പാവാട

വോട്ടുചോദിക്കാമ്പോയപ്പൊ ശ്രീധരമ്മാഷ്

കുട്ടിഷ്ണേട്ടാ നമ്മള് ചരിത്രത്തെ മറക്കാമ്പാട്വോ
എന്നൊന്നു ചോദിച്ചതിന്

“നെന്റെ ചരിത്രത്തിനെ

പണ്ട് കെട്ടിച്ചയച്ചതല്ലെടാ..
മറക്കാമ്പറ്റിണില്ല്യെങ്കിൽ

പോയി അവൾടെ അടിപ്പാവാട കഴുകെടാ ”ന്നൊരു
ആട്ടുകിട്ടിയപ്പോഴാണ്

ചരിത്രം കല്യാണം കഴിച്ചിട്ടുണ്ടോ

എന്നൊന്നന്തംവിട്ടന്ന്വേഷിച്ചത്


നോക്കുമ്പൊ ചരിത്രമാരാ മോള്..

ഇടക്കിടക്കോരോരുത്തരെയായി

വെച്ചുകൊണ്ടിരിക്ക്യാന്നല്ലാണ്ടെ

സ്ഥിരമായിട്ടൊരുത്തന്റെ കൂടെ..ങേഹെ..!

ഒരു പീഡനക്കേസുപരാതിയോ

ഒരു ദുർന്നടപ്പുകേസറസ്റ്റോ

ഒന്നുമില്ലാതെ സുഖിച്ചു കഴിയുന്നു..

ഒരുമ്പെട്ടവൾ..!


ഇപ്പോൾ ചരിത്രമെന്നു കേട്ടാൽ

കാർക്കിച്ചു തുപ്പും ഞങ്ങൾ..

ത്ഫൂ..!

16 comments:

 1. ആധുനിക മാനിഫെസ്റ്റോ പ്രകാരം...
  ചരിത്രമൊന്നും ചരിത്രമേയല്ല...
  എങ്കിലും ഒരു ചിത്രമാക്കി
  ചുമ്മാ വെച്ചേക്കുന്നെന്നേയുള്ളൂ

  ReplyDelete
 2. എന്തിനധികം പറയുന്നു.? ഒറ്റവാക്കു മതിയല്ലോ.?
  ഉഗ്രൻ..!

  ReplyDelete
 3. നാലഞ്ചു നരയുടെ വാര്‍ധക്യം ...കൊള്ളാം (യയാതി ) .നിരഞ്ജന്റെ ഭാഷ എപ്പോഴും നന്നായിരിക്കുന്നു . അത് വാ മൊഴി രൂപത്തിലും ധ്വനി കൈ വിടുന്നില്ല

  ReplyDelete
 4. ente inja..ipparanjatoke satyamano??? enki aalu kollamallo!!!!!!!

  ReplyDelete
 5. ഇക്കവിതയുടെ ഗുട്ടൻസാണു അറിയേണ്ടത്. ഇടക്കിടക്കോരോരുത്തരെയായി
  വെച്ചുകൊണ്ടിരിക്ക്യാന്നല്ലാണ്ടെ ... അവിടെയാണെന്നു തോന്നുന്നു. ബംഗാളിലാ ചരിത്രം വഴി പിഴച്ചത്? അറിയാണ്ട് ചോദിച്ചതാട്ടോ!

  ReplyDelete
 6. ശ്രീനാഥന്‍, അതെന്താ കവികളൊക്കെ ബംഗാളിലേക്ക് നോക്കിയിരിക്കുന്നവരാ? (വേറെ എവിടുത്തേം വഴി പിഴച്ച ചരിത്രത്തിനെ കേട്ടിട്ടില്ലാത്തമാതിരി...)

  ReplyDelete
 7. ഇത്രയും ശക്തമായ ആട്ട്‌ വേണോ? കിടിലന്‍...

  ReplyDelete
 8. ചരിത്രത്തിന്റെ ഭൂമിശാസ്ത്രം ഉഗ്രന്‍ ,,ഇനിയും വരും

  ReplyDelete
 9. ജുനൈത്, ജിഗിഷ്,മാഡ്സ്,ശ്രീനാഥ് സർ, സുനിൽ,വിനോദ്,സിയാഫ്..ജയേഷ്, മിനി..എല്ലാ വായനകൾക്കും നന്ദി.. :)

  ReplyDelete
 10. ഇങ്ങനെയും ഒരു അവഹേളനമോ?
  http://surumah.blogspot.com

  ReplyDelete
 11. ചരിത്രത്തിന്റെ ഭൂമിശാസ്ത്രം :)

  ReplyDelete
 12. അത്രക്കങ്ങോട്ട കളിയാക്കാൻ , ചരിത്രം നമുക്ക് ഒന്നു തെറ്റായി പറഞ്ഞു പ്രവർത്തിച്ചും ഇല്ല, ഇന്ന് ആ ചരിത്രത്തെ നാം അനുകരിക്കുന്നതിന്റെ കരാണം, അവ്യകതമായ, അറിവില്ലാത്ത അനുകരണം ആണെന്നു മാത്രം.

  ReplyDelete
 13. കുറച്ചു കാലം മുന്‍പാണ്. ദീദി ദാമോദരന്റെ ഒരു അഭിപ്രായം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.

  :"(ഫെമിനിസ്റ്റുകള്‍ എന്നാല്‍ പുരുഷന്മാരെ കൊണ്ട് അടിപ്പാവാട കഴുകിയ്ക്ക്ന്നവരാണെന്ന് ഒരു ധാരണ ഉണ്ട് എന്നാല്‍ അഭിമാനമുള്ള നല്ല അന്തസുള്ള സ്ത്രീകളെയാണ് ഫെമിനിസ്റ്റുകള്‍ എന്ന് വിളിയ്ക്കുന്നത് )"

  കുറെ ആള്‍ക്കാര് കമെന്റ് ഇട്ടു

  "ഞാന്‍ ഭാര്യ പ്രസവിച്ചു കിടന്നപ്പം അടിപ്പാവാട തിരുംബീട്ടുണ്ട് " "ചേച്ചി പ്രസവിച്ചപ്പോ തിരുംബീട്ടുണ്ട്, അടിപ്പാവാട തിരുംബ്യാ എന്താ പ്രശ്നം ?????

  അങ്ങനെ അങ്ങനെ തല്ലി തിരുംബലിന്റെ ഒരു ബഹളേരുന്നു ! അതോണ്ട് തിരുമ്പല്‍, ചരിത്രം, അടിപ്പാവാട ന്നൊക്കെ പറയുമ്പോ സൂക്ഷിച്ചോളൂ.

  ReplyDelete
 14. നന്നായിട്ടുണ്ട് ..ഇനിയും വരാം .ആശംസകള്‍

  ReplyDelete